Categories: Health

ജീവിതശൈലിയും രക്തധമനി രോഗങ്ങളും

മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനായി പ്രാണവായുവും, ഗ്ലൂക്കോസും, ഹോര്‍മോണുകളും മറ്റ് ആവശ്യ വസ്തുക്കളും ശുദ്ധ രക്തക്കുഴൽ വഴി എത്തിച്ചേരുകയും തിരികെ അശുദ്ധ രക്തക്കുഴലുകൾ വഴി ഹൃദയത്തിൽ എത്തുകയുമാണ് രക്തചംക്രമണത്തിന്റെ ധര്‍മ്മം. മനുഷ്യന് പ്രായമാകുന്നതോടെ ഓരോ അവയവത്തിലേക്കും പ്രധാനപ്പെട്ട മഹാധമനിയിലും കൊളസ്‌ട്രോളും കൊഴുപ്പും പറ്റിപ്പിടിച്ച് ശുദ്ധ രക്തത്തിന്റെ പ്രവാഹം കുറഞ്ഞു പോവുകയോ നിന്ന് പോവുകയോ ചെയ്യുക വഴി അതാത് അവയവത്തിന്റെ മാത്രമല്ല ജീവന് തന്നെ അപകടാവസ്ഥ സൃഷ്ടിക്കാൻ ഇട വരുന്നതാണ്. 1994 ഓഗസ്റ്റ് മാസം ആറാം തീയതി മേല്‍പ്പറഞ്ഞ അസുഖങ്ങളും അശുദ്ധ രക്തധമനികളിൽ കണ്ടുവരുന്ന രക്തം കട്ടപിടിക്കൽ, വെരിക്കോസ് വെയിൻ മുതലായവയും ചികിത്സിക്കുന്ന ഡോക്ടര്‍മാർ വാസ്‌കുലർ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സംഘടന സൃഷ്ടിച്ചു. ആയതിനാൽ ഓഗസ്റ്റ് ആറിന് ഇന്ത്യയിൽ രക്തധമനി അല്ലെങ്കിൽ വാസ്‌കുലർ ദിനമായി ആചരിക്കുന്നത്. അതുപോലെ ഈ ഒക്ടോബർ മാസത്തിൽ മുപ്പതാം വാര്‍ഷിക സമ്മേളനം മുംബൈയിൽ നടക്കുന്നുമുണ്ട്.

ഈ വര്‍ഷത്തെ വാസ്‌കുലർ ദിന മുഖ്യ വിഷയമാണ് കാലിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ബാക്കി എല്ലാ ചികിത്സാമുറകളും ഫലപ്രദമായില്ലെങ്കിൽ മാത്രം ജീവരക്ഷയ്ക്കായി നിര്‍ജജീവമായ കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥ (Amputation) ഇല്ലാതാക്കുക എന്നതാണ്. അതേ ഉദ്ദേശത്തോടുകൂടി തന്നെയുള്ള മറ്റൊരു വിഷയമാണ് ‘ഒരു മൈൽ നടക്കൂ പുഞ്ചിരിയോടെ ജീവിക്കാം’ (Walk a mile to live with a smile). കാൽ പരിച്ഛേദിക്കുന്ന പ്രക്രിയ ഉന്മൂലനം ചെയ്യുകയും (വാസ്തവത്തിൽ വളരെ വളരെ കുറയ്ക്കുക) അത് ഒഴിവാക്കാനായി ചികിത്സാ മുറികൾ സ്വീകരിക്കുകയും ചെയ്യാനുള്ള ആഹ്വാനമാണ് ഉദ്ദേശം. വാസ്ക്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 2024-ലെ AMPUTATION free word എന്ന നമ്മുടെ സമവാക്യം (slogan) എന്നതായിട്ടാണ്, ഇന്ത്യയിലും മറ്റു പല രാജ്യങ്ങളും സൊസൈറ്റി ഓഫ് വാസ്‌കുലർ സർജറി (അമേരിക്ക) അംഗീകരിച്ചിട്ടുള്ളത്.

നമ്മുടെ ശരീരത്തിലെ എല്ലാ സംവിധാനങ്ങളും സൂക്ഷ്മമായും അവിശ്വസനീയമായും രൂപകല്‍പന ചെയ്തിരിക്കുന്നത് ദൈവമാണ്. നമ്മുടെ രക്തചംക്രമണ (Blood Circulation) വ്യവസ്ഥയുടെ മൂന്ന് ഘടകങ്ങളാണ് – ഹൃദയം, രക്തം, അവ വഹിക്കുന്ന രക്തക്കുഴലുകളുടെ വളരെ വിപുലമായ ഒരു ശൃംഖല (ധമനികൾ – ശുദ്ധമായ രക്തം വഹിക്കുന്നവ, സിരകൾ – അശുദ്ധ രക്തം വഹിക്കുന്നവ) എന്നിവ. രക്തക്കുഴലുകളുടെ രോഗനിര്‍ണ്ണയം, ചികിത്സ, പ്രതിരോധ മാര്‍ഗ്ഗങ്ങൾ, ഗവേഷണ പ്രവര്‍ത്തനങ്ങൾ, രക്തക്കുഴലുകളുടെ രോഗങ്ങളെക്കുറിച്ചുള്ള പഠനം എന്നിവയുമായി ബന്ധപ്പെട്ടതാണ് വാസ്‌കുലർ & എന്‍ഡോവാസ്‌കുലർ സര്‍ജറി. രക്തക്കുഴലുകളെയും ഞരമ്പുകളുടെയും ബാധിക്കുന്ന പ്രതികൂല അവസ്ഥകളാണ് 95%ത്തിലധികം രോഗങ്ങള്‍ക്ക് കാരണമാകുന്നത്. രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥയാണ് (Atherosclerosis). ഇത് പ്രധാനമായും ബാധിക്കുന്നത് ഓരോ അവയവങ്ങളിലേക്കുമുള്ള ശുദ്ധരക്തക്കുഴലുകളുടെയും അയോര്‍ട്ടയെയാണ് (അയോര്‍ട്ട / മഹാധമനി- ശുദ്ധരക്തവും ധമനികളുടെ ശാഖകളും വഹിക്കുന്ന ഏറ്റവും വലിയ രക്തക്കുഴൽ). അയോര്‍ട്ടയെ സാധാരണയായി ബാധിക്കുന്ന രോഗങ്ങൾ അന്യൂറിസവും (ധമനി വീക്കം), ധമനികളിൽ കൊഴുപ്പടിഞ്ഞ് ഉള്ളിലേയ്ക്ക് ചുരുങ്ങുന്നതുമാണ്. അന്യൂറിസം എന്ന രോഗാവസ്ഥ കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ രക്തധമനിയുടെ ഭിത്തി വലുപ്പം കൂടി അവ തകരുകയും മരണത്തിനു കാരണമാവുകയും ചെയ്യും. അതുപോലെ തന്നെ രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥ വേണ്ട രീതിയിൽ ചികിൽസിച്ചില്ലെങ്കിൽ അവയവങ്ങളിലേക്കുള്ള ശുദ്ധമായ രക്ത പ്രവഹനം കുറയുകയും അതുവഴി അവയവങ്ങളുടെ പ്രവര്‍ത്തനശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കാലിലെ സിരകളിൽ രക്തം കട്ടപിടിക്കുകയും അവ ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമെത്തി തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് വീനസ് ത്രോംബോ എംബോളിക് രോഗം (Venous Thromboembolic Disease). ചുരുക്കിപ്പറഞ്ഞാൽ ഒരു മനുഷ്യന്റെ ആരോഗ്യാവസ്ഥ അവരുടെ ധമനികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചുരുക്കത്തിൽ മിതമായ ആഹാരവും, മിതമായിട്ടെങ്കിലും വ്യായാമം ചെയ്യുകയും, പുകവലി വർജിക്കുകയും, പ്രമേഹവും രക്തസമ്മർദ്ദവും ക്രമീകരിക്കുകയും ചെയ്താൽ നമുക്ക് ആരോഗ്യടോടുകൂടി ജീവിക്കാൻ സാധിക്കും

സാധാരണയായി ധമനികളെയും മഹാധമനിയെയും ബാധിക്കുന്ന രോഗങ്ങൾ

A. ധമനികളിലെ അപര്യാപ്തത കാലുകളെ ബാധിക്കുന്നത് എങ്ങനെ (Artery insufficiency to legs)

  1. പെട്ടെന്നുള്ള ധമനികളുടെ തടസ്സം (Sudden Blockage of arteries)

ഹൃദയം / അയോര്‍ട്ടയിൽ നിന്നുള്ള പദാര്‍ത്ഥമോ രക്തകട്ടയോ കാരണം കാലുളിലെ ധമനികളിൽ തടസ്സമുണ്ടായാൽ, രോഗിക്ക് പെട്ടെന്ന് കഠിനമായ വേദന ഉണ്ടാകുകയും മുമ്പത്തെപ്പോലെ നടക്കാൻ കഴിയാതെ വരികയും ചെയ്യും. ആര്‍ട്ടീരിയൽ എംബോളിസം എന്ന ഈ അവസ്ഥയിൽ എത്തുകയാണെങ്കിൽ ഇതിനു കാരണമായ രക്തക്കട്ട നീക്കം ചെയ്യുന്നതിനും അവയവങ്ങളുടെ പെര്‍ഫ്യൂഷൻ പുനഃസ്ഥാപിക്കുന്നതിനുമുള്ള ശസ്ത്രക്രിയ ചെയ്യേണ്ടതായി വരുന്നു. ധമനികളുടെ തടസ്സം സാധാരണയായി 6 – 8 മണിക്കൂറോളം നീണ്ടുനില്‍ക്കാം. അതിനാൽ, ആ ഭാഗത്തെ ടിഷ്യൂവിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ, എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. എന്നിരുന്നാലും, 48 മണിക്കൂറിനു ശേഷമാണ് ചികിത്സ തേടുന്നതെങ്കിൽ, അടിയന്തരമായി മരുന്നുകൾ മുഖേന രക്തം കട്ടപിടിച്ചത് അലിയിച്ചുകളയേണ്ടതുണ്ട്. യഥാര്‍ത്ഥ ഹൃദയസംബന്ധമായ പ്രശ്‌നത്തെ ചികിത്സിക്കാൻ ആന്റി-കോയാഗുലേഷൻ മരുന്നുകൾ തുടരേണ്ടതുണ്ട്. പ്രായമായ ഒരു രോഗിയിൽ, കൊളസ്ട്രോൾ അടിഞ്ഞുകൂടുന്ന സ്ഥലത്ത് രക്തം കട്ടപിടിക്കുന്നത് തീവ്ര പരിചരണത്തിൽ പരിഗണിക്കേണ്ടതാണ്.

  1. പെരിഫറൽ ആര്‍ട്ടറി രോഗം (Peripheral Artery Disease)

കാലുകളുടെ ധമനികളിൽ കൊളസ്‌ട്രോൾ/കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ കാലുകളിലേക്കുള്ള രക്തപ്രവാഹം ക്രമേണ കുറയുന്നു, ഇതുമൂലം നടക്കുമ്പോൾ രോഗിയുടെ തുടയുടെ പേശികളിൽ വേദന അനുഭവപ്പെടാം. കാലക്രമേണ ധമനികളിലെ തടസ്സം കൂടുന്നതനുസരിച്ച്, കുറച്ച് ദൂരം നടക്കുമ്പോൾ തന്നെ കാലുകള്‍ക്ക് അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യും. ഈ ഘട്ടത്തിൽ വേണ്ട വിധം ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ, വിശ്രമവേളയിൽ പോലും രോഗിക്ക് കാലുകളിൽ വേദന അനുഭവപ്പെടാം. ഈ ഘട്ടത്തിൽ അടിയന്തര വൈദ്യസഹായം നല്‍കിയില്ലെങ്കിൽ ഇതു ബാധിച്ച അവയവം നഷ്ടപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

രോഗത്തിന്റെ മുന്‍കാല വിശദാംശം, ശാരീരിക പരിശോധന, ഡ്യൂപ്ലെക്സ് വിലയിരുത്തൽ (Duplex Evaluation) എന്നിവ കൈകാലുകളുടെ രക്തചംക്രമണത്തിന്റെ അവസ്ഥ അറിയാൻ സഹായിക്കുന്നു. രോഗം ഗുരുതരാവസ്ഥയിലാണെങ്കിൽ, ധമനികളിലെ തടസ്സം മനസ്സിലാക്കുന്നതിനായി സി ടി ആന്‍ജിയോഗ്രാം ചെയ്യേണ്ടതുണ്ട്. പ്രാഥമിക ചികിത്സ മെഡിക്കൽ മാനേജ്മെന്റാണ്, കൂടുതൽ ഗുരുതരമായ സാഹചര്യങ്ങളിൽ കീ-ഹോൾ സര്‍ജറി (ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി/സ്റ്റെന്റിംഗ്) അനിവാര്യമാണ്. അത് സാദ്ധ്യമല്ലെങ്കിലോ പരാജയപ്പെടുകയോ ചെയ്താൽ കൃത്രിമ ഗ്രാഫ്റ്റ് ഉപയോഗിച്ച് ബൈപാസ് സര്‍ജറി ആവശ്യമായി വരും.

രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ, നടക്കുമ്പോൾ രോഗിയുടെ തുടയുടെ പേശികളിൽ വേദന അനുഭവപ്പെടാം. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നടക്കാനുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും കീ-ഹോൾ ശസ്ത്രക്രിയ അനുയോജ്യമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കിൽ ഓപ്പണ്‍ സര്‍ജറി ചെയ്യേണ്ടതായി വരും. ‘കാലുകളുടെ ആരോഗ്യം ജീവിത നിലവാരത്തെ തീരുമാനിച്ചേക്കാം’ എന്ന് പറയുന്നത് തീര്‍ത്തും ശരിയാണ്.

B. കരോറ്റിഡ് ധമനികളിലെ രോഗങ്ങൾ / സ്ട്രോക്ക് (Carotid Artery Diseases / Stroke)

തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലുള്ള ധമനികളിൽ രക്തം പെട്ടെന്ന് നിലയ്ക്കുകയോ, തലച്ചോറിനുള്ളിലെ രക്തസ്രാവം മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക്. സംസാര ശേഷിയെ ബാധിച്ചോ അല്ലാതെയോ, ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോകുന്ന അവസ്ഥയാണിത്. പല കാരണങ്ങൾ മൂലവും ഈ ഒരവസ്ഥ ഉണ്ടാകാം, എന്നിരുന്നാലും മസ്തിഷ്‌ക ധമനികളിൽ കൊളസ്ട്രോൾ/കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് പ്രധാന കാരണം. ഈ സാഹചര്യത്തിൽ, രോഗിയെ ഡ്യൂപ്ലെക്സ് സ്‌കാൻ ഉപയോഗിച്ച് വിലയിരുത്തുകയും അതിനുശേഷം സിടി ആന്‍ജിയോഗ്രാം ഉപയോഗിച്ച് ഇതിനു കാരണമായ രക്തസ്രാവം ഏതു ഭാഗത്താണെന്ന് മനസ്സിലാക്കുകയും ചെയ്യാം. രോഗലക്ഷണം പ്രകടമായി പരമാവധി 3-4 ആഴ്ചയ്ക്കുള്ളിൽ തന്നെ ചികിത്സ തേടേണ്ടതാണ്. ധമനികളിൽ ഉണ്ടാകുന്ന തടസ്സം നീക്കം ചെയ്യുകയോ (Carotid Endarterectomy) അല്ലെങ്കിൽ കരോട്ടിഡ് ആര്‍ട്ടറി സ്റ്റെന്റിംഗ് ചെയ്തോ ചികിത്സ ഉറപ്പാക്കേണ്ടതാണ്.

C. ആമാശയ ധമനികളിലെ വീക്കം (Abdominal Aortic Aneurysm)

ആമാശയത്തിലെ മഹാധമനി 2 സെന്റിമീറ്ററോ അതിൽ കുറവോ വ്യാസമുള്ളതാണെങ്കിൽ, 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് അവയിൽ വീക്കം സംഭവിക്കാം, ഈ അവസ്ഥയാണ് അനൂറിസം (Aneurysm). കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ കാലക്രമേണ, വീക്കം കൂടുകയും അത് പോട്ടിപോകാനും സാദ്ധ്യതയുണ്ട്. വീക്കത്തിന്റെ അളവ് പരമാവധി 5.5 സെന്റീമീറ്റർ ആയാണ് കണക്കാക്കുന്നത്. പുകവലി, ശ്വാസകോശ രോഗങ്ങൾ, രക്തസമ്മര്‍ദ്ദം എന്നിവ വീക്കം ഉണ്ടാകുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നു. ക്ലിനിക്കൽ പരിശോധനയും അള്‍ട്രാസൗണ്ട് സ്‌കാനിംഗും രോഗനിര്‍ണ്ണയത്തിനു സഹായിക്കുന്നു.
സി ടി അയോര്‍ട്ടോഗ്രാം എന്ന രോഗ നിര്‍ണ്ണയ രീതിയിലൂടെ (CT Aortogram) അനൂറിസം, അതിന്റെ വലുപ്പം, വ്യാപ്തി, എന്നിവ സ്ഥിരീകരിക്കുന്നു. ഓപ്പണ്‍ സര്‍ജറിയാണ് ആദ്യ ഘട്ടങ്ങളിലെ ചികിത്സാ രീതി. രോഗികളുടെ പൊതുവായ/ഹൃദയ സംബന്ധമായ അവസ്ഥ അനുകൂലമല്ലെങ്കിൽ എന്‍ഡോവാസ്‌കുലർ സര്‍ജറി ചെയ്യേണ്ടതായി വരും.

അപൂര്‍വ്വമായി കാണുന്ന ധമനി രോഗങ്ങൾ

A. അയോര്‍ട്ടിക് ആര്‍ച്ചിനുണ്ടാകുന്ന വീക്കം (Aortic Arch Aneurysm)

അനൂറിസം 6 സെന്റിമീറ്ററോളം വലിപ്പമായാൽ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ഇവയിൽ സമ്മര്‍ദ്ദം കൂടുകയും തകരാർ സംഭവിക്കുകയുമാണെങ്കിൽ ഉടനടി ചികിത്സ തുടങ്ങേണ്ടതുണ്ട്. ചുരുക്കി പറഞ്ഞാൽ ധമനികളിലെ വീക്കം ആകസ്മികമായി കണ്ടുപിടിക്കപ്പെടുന്നു (പ്രത്യേക ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല). എന്നാൽ അയോര്‍ട്ടിക് ആര്‍ച്ചിനുണ്ടാകുന്ന വീക്കം ലക്ഷണങ്ങളോടു കൂടി (നെഞ്ചിലെ അസ്വസ്ഥത, ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനം) പ്രകടമാകുന്നു. സിടി ആന്‍ജിയോഗ്രാം ഇമേജിംഗ് ഉപയോഗിച്ച് രക്തകട്ടയുടെ വലുപ്പം, വ്യാപ്തി, സാന്നിധ്യം എന്നിവ മനസ്സിലാക്കാൻ സാധിക്കും. വലിയ വ്യാസമുള്ള പ്രോസ്തെറ്റിക് ഗ്രാഫ്റ്റ് ഉപയോഗിക്കുന്നത് ഓപ്പണ്‍ ശസ്ത്രക്രിയ ചികിത്സയ്ക്ക് ഫലപ്രദമാണ്. എന്നിരുന്നാലും, കീ-ഹോൾ ശസ്ത്രക്രിയയിലൂടെ സ്റ്റെന്റ് ഗ്രാഫ്റ്റ് (എന്‍ഡോവാസ്‌കുലർ) ചെയ്യുന്നതിലൂടെയും ചികിത്സ സാദ്ധ്യമാണ്. നൂതന ചികിത്സാ രീതിയായ Hybrid Aortic Arch ആണ് മുമ്പ് പറഞ്ഞ രണ്ട് ചികിത്സാ രീതികളെക്കാളും മികവ് പുലര്‍ത്തുന്നത്.

B. അയോര്‍ട്ടിക് ഡിസെക്ഷൻ (Aortic Dissection)

അയോര്‍ട്ടിക് ഡിസെക്ഷൻ എന്നത് അയോര്‍ട്ടയുടെ ആന്തരിക ഭിത്തിയിലെ ഒരു വിള്ളലിനെ സൂചിപ്പിക്കുന്നു. അതിലൂടെ രക്തം അയോര്‍ട്ടിക് ഭിത്തിയിലേക്ക് ഒഴുകുന്നതിന്റെ ഫലമായി ഇന്‍ട്രാ-മ്യൂറൽ ഹെമറ്റോമ (Intramural Hematoma) എന്ന അവസ്ഥയുണ്ടാകുന്നു. അയോര്‍ട്ടയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള വിള്ളൽ സംഭവിക്കാം (Stanford A and Stanford B). ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഈ അവസ്ഥ സങ്കീര്‍ണ്ണമാക്കാൻ കാരണമാകുന്നു. സ്റ്റാന്‍ഫോര്‍ഡ് എ ഡിസെക്ഷൻ എന്ന അവസ്ഥയാണെങ്കിൽ ഉടനടി ശസ്ത്രക്രിയ ആവശ്യമായി വരും. സ്റ്റാന്‍ഫോര്‍ഡ് ബി ആണെങ്കിൽ ICU ക്രമീകരണത്തിൽ മരുന്നുകൾ ഉപയോഗിച്ച് ഭേദപ്പെടുത്താവുന്നതാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതാണ് ചികിത്സയുടെ പ്രധാന ഘടകം. കൃത്യസമയത്ത് ചികിത്സ തേടിയില്ലാന്നുണ്ടെങ്കിൽ ജീവൻ രക്ഷിക്കുന്നതിനായി എന്‍ഡോവാസ്‌കുലർ സ്റ്റെന്റ് ഗ്രാഫ്റ്റ് നടപടിക്രമം നടത്തേണ്ടതായി വരും.

ഇതിനെല്ലാം പുറമേ അശുദ്ധ രക്തവാഹിനികള്‍ക്ക് രണ്ടുതരം അസുഖങ്ങളാണ് അപൂര്‍വമായിട്ടാണെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങളും ഉണ്ടാകുന്നു. അശുദ്ധ രക്തധമനിയിലെ രക്ത കട്ടകളും എന്നാൽ സാധാരണയായി കാണുന്നതും അത്ര വലിയ അപകടാവസ്ഥയിൽ അല്ലാത്തതുമായ വെരിക്കോസ് വെയിൻ ആണ് ഇവയിൽ മുഖ്യം.

പ്രതിരോധ മാര്‍ഗ്ഗങ്ങൾ

ഭക്ഷണ നിയന്ത്രണവും മിതമായ വ്യായാമവും അപകടസാദ്ധ്യതാ ഘടകങ്ങളെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം നിര്‍ത്തുക. ദിവസവും ഒരു കിലോമീറ്റർ നടക്കുന്നത് അല്ലെങ്കിൽ ആഴ്ചയിൽ 5 ദിവസം, 15 മിനിറ്റ് ട്രെഡ്മിൽ വ്യായാമം ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതിന് ഗുണകരമാണ്. എന്നിരുന്നാലും രക്തക്കുഴലുകളുടെ രോഗങ്ങൾ ഉണ്ടാകുകയാണെങ്കിൽ, 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ അപകടസാദ്ധ്യതാ ഘടകങ്ങളുടെ നിയന്ത്രണം വഴി അതിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കുന്നു. ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൃത്യ സമയത്ത് ചികിത്സ തേടുക എന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കിൽ പൂര്‍ണ്ണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ് ഒട്ടുമിക്ക വാസ്‌കുലർ രോഗങ്ങളും.

Dr. M. Unnikrishnan
Senoir Vascular Surgeon
SUT Hospital, Pattom

Thanks and Regards,

pulseandcare@gmail.com

Share
Published by
pulseandcare@gmail.com

Recent Posts

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍…

7 months ago

ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക്: 2.33 ലക്ഷം വിലയുള്ള വെറ്ററിനറി ആന്റിബയോട്ടിക്കുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

7 months ago

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ചരിത്ര നേട്ടവുമായി കേരളം

ചികിത്സയിലുണ്ടായിരുന്ന 10 രോഗികളേയും ഡിസ്ചാര്‍ജ് ചെയ്തു. ലോകത്ത് ആകെ രോഗമുക്തി നേടിയത് 25 പേര്‍, അതില്‍ 14 പേരും കേരളത്തില്‍…

7 months ago

ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍: മന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യമായി എ.എം.ആര്‍. പ്രതിരോധത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി കേരളം റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് തിരുവനന്തപുരം: ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി…

7 months ago

ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം

തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ ആണ് basal ganglia യും subtsantia nigra യും. ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന…

7 months ago

എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം

എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം. സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി…

7 months ago