എന്താണ് ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ്

വൈറസ് ബാധയാൽ മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണപദാര്ത്ഥrങ്ങളിലൂടെയോ ആണ് ഈ രോഗങ്ങൾ പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവയെ അപേക്ഷിച്ച് സാധാരണ ഗതിയിൽ ദീര്ഘലകാല സങ്കീര്ണ്ണsതകള്ക്ക്െ ഈ രോഗങ്ങൾ കാരണമാകാറില്ല.

രോഗ ലക്ഷണങ്ങൾ (SYMPTOMS)

മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയില്പ്പെധട്ടാൽ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹത്തിന്റെ നിര്ദ്ദേശ പ്രകാരം ആവശ്യമെങ്കിൽ ടെസ്റ്റുകഎന്താന്‍ള്ക്ക് വിധേയനാകേണ്ടതുമാണ്.

ചികിത്സാ മാര്ഗ്ഗ ങ്ങൾ (TREATMENT)

ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങള്ക്ക് ഫലപ്രദമായ ആന്റി വൈറൽ ചികിത്സ ഇന്നു ലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവർ കാന്സകർ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത് തടയുന്നതിനും കഴിയും. ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗങ്ങള്ക്ക് പ്രത്യേക ആന്റിവൈറൽ (antiviral) മരുന്നുകൾ ആവശ്യമില്ല. കൃത്യമായ രോഗീ പരിചരണത്തിലൂടെയും കരളിന്റെ ആരോഗ്യം നിലനിര്ത്തു്ന്നതിനുള്ള ചികിത്സയിലൂടെയും ഈ രോഗങ്ങളെ നമുക്കു കീഴ്‌പ്പെടുത്താനാവും.

എങ്ങനെ പ്രതിരോധിക്കാം?

  1. ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗബാധ തടയാന്‍ കഴിയും. പ്രത്യേകിച്ചും യാത്രാവേളകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്.
  • 2. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങൾ പ്രതിരോധിക്കുന്നതിന് താഴെ പറയുന്ന മാര്ഗ്ഗറങ്ങൾ സ്വീകരിക്കാം.
    • രക്തവുമായി സമ്പര്ക്ക ത്തിൽ വരുന്ന ഉപകരണങ്ങൾ (സൂചികൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ) ഒരിക്കൽ മാത്രം ഉപയോഗിക്കുന്നു വെന്ന് ഉറപ്പുവരുത്തുക.
  • ഷേവിംഗ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.
  • ടാറ്റു, അക്യുപങ്ക്ചർ (tattoo, acupuncture) തുടങ്ങിയവ സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നു മാത്രം സ്വീകരിക്കുക.
  • സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏര്പ്പെഗടുക.
  • രോഗസാദ്ധ്യതയുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നവര്‍ ഹെപ്പറ്റൈറ്റിസിന്റെ സ്‌ക്രീനിംഗ് ടെസ്റ്റുകള്ക്ക് വിധേയരാവുക.

3. വാക്‌സിനുകൾ (Vaccines)   

    ഹെപ്പറ്റൈറ്റിസ് എ (Hepatitis A), ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) രോഗങ്ങള്ക്ക് ഫലപ്രദമായ വാക്‌സിനുകൾ ഇന്നു ലഭ്യമാണ്. അവ സ്വീകരിച്ച് രോഗം പകരുന്നത് ഒഴിവാക്കാം.

    വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ശരിയായ അവബോധം വ്യക്തികളിൽ സൃഷ്ടിക്കപ്പെടുന്നതോടെ ഈ രോഗത്തെ നമുക്ക് പൂര്ണ്ണ മായും നിയന്ത്രിച്ചു നിര്ത്താ്ൻ സാധിക്കും.

    Dr. Subhash R.
    Consultant Surgical Gastroenterologist
    SUT Hospital, Pattom

    Leave a Reply

    Your email address will not be published. Required fields are marked *